ഔറംഗാബാദ് റാലി: രാജ് താക്കറെയെ അറസ്റ്റ് ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്ന് എം.എൻ.എസ്

മുംബൈ: ഔറംഗാബാദ് റാലിയുടെ പേരിൽ എം.എൻ.എസ് തലവൻ രാജ് താക്കറെയെ അറസ്റ്റ് ചെയ്താൽ തിരിച്ചടിയുണ്ടാകുമെന്ന് പാർട്ടിയുടെ പുണെ യൂനിറ്റിന്‍റെ മുന്നറിയിപ്പ്.

കഴിഞ്ഞദിവസം പൊലീസ് അനുമതി നിഷേധിച്ച ഔറംഗാബാദ് റാലിയിൽ പങ്കെടുത്ത് സംസാരിച്ചതിന് രാജ് താക്കറെക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എം.എൻ.എസ് പരമോന്നത നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ പുണെ നഗരത്തിലുണ്ടാകുന്ന എന്തു സംഭവത്തിനും ഉത്തരവാദി മഹാരാഷ്ട്ര സർക്കാറായിരിക്കുമെന്ന് പുണെ എം.എൻ.എസ് മേധാവി സായിനാഥ് ബാബർ ട്വീറ്റ് ചെയ്തു.

ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന പള്ളികൾക്കു മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ കീർത്തനം ജപിക്കണമെന്ന രാജ് താക്കറെയുടെ നിർദേശവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിൽനിന്ന് എം.എൻ.എസ് നേതാക്കളും പ്രവർത്തകരും വീട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കണമെന്ന അന്ത്യശാസനത്തിൽ രാജ് താക്കറെ ഉറച്ചുനിൽക്കുകയാണ്.

ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ ബുധനാഴ്ച മുതൽ പള്ളികൾക്കു മുന്നിൽ ഹനുമാൻ കീർത്തനം ജപിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Aurangabad rally: Pune MNS chief warns of backlash if Raj Thackeray arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.