ഗ്വാളിയർ: മധ്യപ്രദേശിലെ ഗ്വാളിയറിൽ ബസ് ഓട്ടോയിലിടിച്ച് 12 സ്ത്രീകളടക്കം 13 പേർ മരിച്ചു. ഗ്വാളിയറിലെ ഓൾഡ് ചാവ്നി മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ 5.30ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്.
അങ്കണവാടി പാചകക്കാർ സഞ്ചരിക്കുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിൽ ഒന്ന് കേടായതിനെ തുടർന്ന് അതിലുള്ളവരും കൂടി രണ്ടാമത്തെ വണ്ടിയിൽ കയറുകയായിരുന്നു.
ഗ്വാളിയറിൽ നിന്ന് മൊറേനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടർ കൗശലേന്ദ്ര വിക്രം സിങ് പറഞ്ഞു.
എട്ടു പേർ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. ബസ് യാത്രക്കാർക്ക് പരിക്കില്ല. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിെൻറ യഥാർഥ കാരണം അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമിത് സംഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.