ഗണേശ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ

ഹൈദരാബാദ്: ഗണേശ ചതുർഥി ആഘോഷങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് ബി.ജെ.പി എം.എൽ.എ രാജ സിങ്. ഹിന്ദുക്കൾ ഹലാൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹലാൽ സർട്ടിഫിക്കറ്റുള്ള ഒരു ഉൽപന്നവും ഹിന്ദുക്കൾ വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിംകൾ ചില കാരണങ്ങളാൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, അറിയാതെയോ അറിഞ്ഞു കൊണ്ടോ വ്യാപാരികൾ ഹലാൽ സർട്ടിഫിക്കറ്റുകൾ ഉൽപന്നങ്ങൾ ശേഖരിക്കുകയും അത് ഹിന്ദുക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന കമ്പനികൾ ഇതിലൂടെ വൻ ലാഭമുണ്ടാക്കുന്നുണ്ട്. ഈ പണം തീവ്രവാദികളാണ് ഉ​പയോഗിക്കുന്നത്.

നേരത്തെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾ ചെയ്തത് പോ​ലെ കടയുടമയുടെ പേര് തെലങ്കാനയും പ്രദർശിപ്പിക്കണമെന്നും രാജ സിങ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു പേരുകളിൽ കടകൾ നടത്തി കബളിപ്പിക്കാനുള്ള ശ്രമം ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Avoid Halal products during Ganesh festival: BJP MLA Raja Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.