മംഗളൂരു: കുന്താപുരം ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.എൽ. രാമകൃഷ്ണക്ക് മികച്ച അധ്യാപകനുള്ള അവാർഡ് പ്രഖ്യാപിച്ച നടപടി കർണാടക സർക്കാർ തടഞ്ഞു.
മുൻ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ ശിരോവസ്ത്ര നിരോധനം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ അധ്യാപകന് ആദരം നൽകുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണിത്. ചൊവ്വാഴ്ചയാണ് ബി.എൽ. രാമകൃഷ്ണ അടക്കമുള്ളവർക്ക് സംസ്ഥാന സർക്കാർ അധ്യാപക അവാർഡ് പ്രഖ്യാപിച്ചത്.
ഹിജാബ് ധരിച്ച് വന്ന കുട്ടികളെ കണ്ട് തന്റെ കാബിനിൽനിന്ന് ഇറങ്ങിവന്ന് കോളജ് കവാടത്തിൽ തടയുകയായിരുന്നു പ്രിൻസിപ്പൽ.
അവകാശം സംബന്ധിച്ച് തർക്കിച്ച വിദ്യാർഥിനികളോട് കോളജ് കമ്മിറ്റി ചെയർമാൻ കുന്താപുരം ബി.ജെ.പി എം.എൽ.എ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിർദേശമാണ് താൻ നടപ്പാക്കുന്നത് എന്നായിരുന്നു രാമകൃഷ്ണ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.