ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയിൽ ഹൈന്ദവ വികാരം എതിരാകാതിരിക്കാൻ അതിഹിന്ദുത്വത്തിെൻറ മറപറ്റി കോൺഗ്രസ്. രാമക്ഷേത്രം അയോധ്യയിൽ ഉയരണമെന്ന് കോൺഗ്രസും ആഗ്രഹിക്കുെന്നന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു. അതേസമയം, ബാബരി മസ്ജിദ് തകർത്ത ഭൂമിയിലാണ് രാമക്ഷേത്രമെന്ന കാതലായ വിഷയത്തിനു നേരെ കണ്ണടച്ചു.
രാമനോ രാമേക്ഷത്രത്തിനോ ഇന്ത്യയിൽ ന്യൂനപക്ഷം അടക്കം ആരും എതിരല്ല. എന്നാൽ, ബാബരി മസ്ജിദ് തകർത്തതിെൻറ ഉത്തരവാദികൾ ഇന്നും നിയമവലക്ക് പുറത്തു നിൽക്കുേമ്പാൾതന്നെ, അതേ സ്ഥലത്ത് ക്ഷേത്രം പണി തുടങ്ങുന്നത് മതനിരപേക്ഷ, ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബാബരി മസ്ജിദ് തകർക്കപ്പെടുക വഴി ഒരു വിഭാഗത്തിെൻറ വിശ്വാസത്തിനും അഭിമാനത്തിനും മുറിവേറ്റ സംഭവമായിട്ടുകൂടി രാജ്യത്തിെൻറ പ്രധാനമന്ത്രിതന്നെ ക്ഷേത്രനിർമാണ ശിലാസ്ഥാപനം നടത്തുന്ന പക്ഷപാതം ചോദ്യം ചെയ്യാൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അടക്കം പല പാർട്ടികളും മടിക്കുന്നു.
ശ്രീരാമനെയും ഹിന്ദുക്കളെയും ഒന്നടങ്കം ബി.ജെ.പി ഏറ്റെടുക്കുന്ന വിധം രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ് നടക്കുന്നു. ബുധനാഴ്ച നടക്കുന്ന ശിലാസ്ഥാപന ചടങ്ങിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചിട്ടുമില്ല. എങ്കിലും ഹിന്ദുത്വ വഴിയിൽ കോൺഗ്രസും മറ്റും പായുന്നതാണ് കാഴ്ച. മധ്യപ്രദേശ് മുൻമുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ്വിജയ് സിങ് എന്നിവർക്കു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇത്തരത്തിൽ സംസാരിച്ചു. രാജസ്ഥാനിലെ ഒരു കോൺഗ്രസ് നേതാവ് ക്ഷേത്രനിർമാണത്തിന് വെള്ളിക്കട്ടയും സംഭാവനയും നൽകുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ ചില നേതാക്കളും രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്ന വിധം പ്രസ്താവന നടത്തി.
ശിലാസ്ഥാപന ചടങ്ങിനെ പിന്തുണക്കുന്നതാണ് യു.പിയുടെ പാർട്ടി ചുമതല വഹിക്കുന്ന പ്രിയങ്കയുടെ പ്രസ്താവന. രാമൻ എല്ലാവരുടേതുമാണ്, രാജ്യത്തിെൻറ ഐക്യം, സൗഹാർദം, സാഹോദര്യം എന്നിവയുടെ ആഘോഷമാക്കണം ചടങ്ങ് എന്നാണ് പ്രിയങ്ക പറഞ്ഞത്. രാമനോടും രാമക്ഷേത്രത്തോടും ഭക്തി പ്രകടിപ്പിച്ച് നെഹ്റു കുടുംബാംഗം പരസ്യ പ്രസ്താവന നടത്തുന്നത് പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമാണ്.
ഓരോ ഇന്ത്യക്കാരെൻറയും സമ്മതത്തോടെയാണ് ക്ഷേത്രനിർമാണം തുടങ്ങുന്നതെന്നാണ് കമൽനാഥ് നടത്തിയ പ്രസ്താവന. ബാബരി മസ്ജിദിെൻറ തകർച്ചക്ക് സംഭാവന നൽകിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. ഇപ്പോഴെങ്കിലും അവർ കപടനാട്യം കളഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.