ന്യൂഡൽഹി: ബാബരി മസ്ജിദ് തർക്കത്തിന് കോടതിക്ക് പുറത്ത് സമവായമാകാം എന്ന തീരുമാനം സ്വാഗതാർഹമെന്ന് ബി.ജെ.പി. അതേസമയം, പ്രശ്നത്തിൽ കോടതി പരിഹാരം കാണണമെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
സമവായ നിർദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്. ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്ന് മുതിർന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ് സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായപ്പെട്ടു.
കോടതിയുടെ നിർദേശം സ്വാഗതാർഹമെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതിയും പറഞ്ഞു. ആർ.എസ്.എസും വി.എച്ച്.പിയും കോടതിയുടെ നിർദേശത്തെ സ്വഗതം ചെയ്തു.
എന്നാൽ, ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും സുന്നി വഖഫ് ബോർഡും തീരുമാനത്തെ എതിർത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫര്യാബ് ജിലാനി പറഞ്ഞു. പരസ്പരം ചർച്ച ചെയ്ത് പരാജയപ്പെട്ട കാര്യമാണിതെന്നും പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനാണ് കോടതിയെ സമീപിച്ചതെന്നും ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി ജോയിൻറ് കൺവീനർ ഡോ.എസ്.ക്യു.ആർ ഇല്യാസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.