ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സർക്കാറിൽനിന്ന് ഇളവുകൾ പ്രതീക്ഷിച്ച ജനത്തിന് നിരാശ. ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ വിലക്കയറ്റവും നികുതിഭാരവും പേറുന്നവർക്ക് ആശ്വാസ പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രത്യക്ഷ-പരോക്ഷ നികുതികളിലോ ഇറക്കുമതി തീരുവയിലോ ഇളവുകളില്ല. നിലവിലെ നിരക്ക് തുടരും.
മോദിസർക്കാറിന്റെ 10 വർഷത്തെ ഭരണപരിഷ്കാരങ്ങളുടെ അവതരണമായി ബജറ്റ് മാറി. കേരളം അടക്കം സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതികളില്ല. അതേസമയം, യുവാക്കൾ, വനിതകൾ, ദരിദ്രർ, കർഷകർ എന്നിവരുടെ ക്ഷേമം സർക്കാർ ലക്ഷ്യമിടുന്നുവെന്ന പല്ലവി ബജറ്റ് പ്രസംഗത്തിൽ നിറഞ്ഞുനിന്നു. 2014നു മുമ്പ് ധനരംഗം നേരിട്ട വെല്ലുവിളികൾ മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ സർക്കാർ മറികടന്നുവെന്നും ധനമന്ത്രി അവകാശപ്പെട്ടു. വീണ്ടും അധികാരത്തിൽ വരുമെന്ന പ്രത്യാശയോടെ, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് വിശദ കർമരേഖ പിന്നീട് കൊണ്ടുവരുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി.
നികുതിയിൽ ഇളവില്ല;
പ്രത്യക്ഷ, പരോക്ഷ നികുതികൾ അതേപടി
ജനപ്രിയ പദ്ധതികളൊന്നുമില്ല
2047ൽ വികസിത ഭാരതം സ്വപ്നം കണ്ട് ബജറ്റ്
പ്രതിരോധ ചെലവ് 6.21 ലക്ഷം കോടിയിലേക്ക്
സർക്കാർ പുതിയ വായ്പയെടുക്കുന്നത് 14.13 ലക്ഷം കോടി
ഓഹരി വിൽപന ലക്ഷ്യം 50,000 കോടി
ധനക്കമ്മി ലക്ഷ്യം
5.1 ശതമാനം; 2026ൽ 4.5ൽ എത്തിക്കും
ജനസംഖ്യ ‘വെല്ലുവിളി’ പഠിക്കാൻ പ്രത്യേക സമിതി
അടിസ്ഥാന സൗകര്യ
വികസനത്തിന് ജി.ഡി.പിയുടെ 3.4 ശതമാനം
സ്വകാര്യ മേഖലയിലെ ഗവേഷണത്തിന് ലക്ഷം കോടിയുടെ നിധി;
പലിശരഹിത വായ്പ
ആഭ്യന്തര ഉൽപാദനത്തിന്റെ 11.1 ശതമാനം മൂലധന ചെലവിന്
സ്റ്റാർട്ടപ് നികുതി ഇളവ് ഒരു വർഷത്തേക്ക് നീട്ടി
സ്റ്റാർട്ടപ്പുകൾക്ക് ഇളവ്
25,000 രൂപ വരെയുള്ള നികുതി കുടിശ്ശിക വേണ്ടെന്നുവെക്കും
അടുത്ത അഞ്ചു വർഷം, മുമ്പ് കാണാത്ത വികസനത്തിന്റെ കാലമെന്ന്
ജനങ്ങളുടെ വരുമാനം 50 ശതമാനം കണ്ട് വർധിച്ചുവെന്ന് അവകാശവാദം
25 കോടി പേർ ദാരിദ്ര്യം മറികടന്നുവെന്ന് ധനമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.