മുംബൈ: നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാറും തമ്മിലെ പോരിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ തിരിഞ്ഞ് സംഘ്പരിവാർ. ഉദ്ധവിനും ശിവസേനക്കും ഇനി അയോധ്യയിൽ പ്രവേശനമില്ലെന്നും വന്നാൽ എതിർക്കുമെന്നും സന്യാസിമാരും വിശ്വഹിന്ദു പരിഷത്തും. എന്തുകൊണ്ടാണ് ശിവസേന കങ്കണയെ ആക്രമിക്കുന്നതെന്ന് ചോദിച്ച അയോധ്യ സന്ത് സമാജ് അധ്യക്ഷൻ മഹന്ത് കനയ്യ ദാസ് ഇനി ഉദ്ധവ് താക്കറെയെ അയോധ്യയിൽ പ്രവേശിക്കാനനുവദിക്കില്ലെന്ന് പറഞ്ഞു.
ബാൽതാക്കറെയുടെ കാലത്തെ ശിവസേനയല്ല ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാൽഗറിൽ രണ്ട് സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയെടുക്കുന്നതിൽ അമാന്തിക്കുന്ന ഉദ്ധവ് താക്കറെ കങ്കണയെ ഉപദ്രവിക്കുന്നതിൽ സമയം പാഴാക്കിയില്ലെന്ന് ഹനുമാൻ ഗാർഹി ക്ഷേത്ര പുരോഹിതൻ മഹന്ത് രാജു ദാസ് ആരോപിച്ചു.
ദേശീയവാദികളെ പിന്തുണക്കുകയും മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തതിനാലാണ് ശിവസേന കങ്കണയെ ലക്ഷ്യംവെക്കുന്നതെന്ന് വി.എച്ച്.പി പ്രാദേശിക നേതാവ് ശരദ് ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.