ആർ.എസ്​.എസിനും ബി.ജെ.പിക്കുമെതിരെ ജാദവ്​പുർ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കൊൽക്കത്ത: ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാളിലെ ജാദവ്പുർ സർവകലാശാലയിലെ വിദ്യാർഥികൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ട്രംപാെണന്നും ബ്രാഹ്മണിക്കൽ മേധാവിത്വം അവസാനിപ്പിക്കണമെന്നും എഴുതിയ ബാനറുകളുമായാണ് വിദ്യാർഥികൾ പ്രക്ഷോഭം നടത്തുന്നത്. ആർ.എസ്.എസ് നിരോധിക്കണം, ജമ്മുകശ്മീരിനും നാഗാലാൻറിനു മിസോറാമിനും സ്വാതന്ത്ര്യം നൽകണമെന്നും  പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.

കാമ്പസിലെ ഇടതു വിദ്യാർഥി സംഘടനകളാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ൈഫൻ ആർട്ട്സ് അക്കാദമിയുടെ മുന്നിലാണ് ‘ആസാദി’ മുദ്രാവാക്യങ്ങളുമായി വിദ്യാർഥികൾ പ്രകടനം നടത്തിയത്.

ഫെബ്രുവരിയിലും കശ്മീർ, നാഗലാൻറ്, മിസോറാം സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് സർവകലാശാലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററുകൾ എ.ബി.വി.പി പ്രവർത്തകർ കീറിനശിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - 'Azaadi' Slogans, Banners Comparing Yogi Adityanath to Trump at Jadavpur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.