ബാബറി കേസ്​: അദ്വാനി അടക്കമുള്ളവരുടെ വിചാരണയിൽ തീരുമാനം ഇന്ന്​

ന്യൂഡൽഹി: ബാബറി മസ്​ജിദ്​ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ്​ എൽ.കെ അദ്വാനി അടക്കമുള്ളവർ  വിചാരണ നേരിടണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന്​ വിധിപറയും.

നേതാക്കാളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമഭാരതി ഉൾപ്പടെയുള്ള നേതാക്കൾ വിചാരണ നേരിടണോ എന്ന കാര്യത്തിാലണ്​ സുപ്രീംകോടതി തീരുമാനമെടുക്കുക. ഇവരെ കീഴ്​കോടതികൾ കുറ്റവിമുക്​തരാക്കിയിരുന്നു. എന്നാൽ സാ​േങ്കതിക കാര്യങ്ങൾ മുൻ നിർത്തി ഇവരെ കുറ്റവിമുക്​തരാക്കാൻ സാധ്യമല്ലെന്ന  കേസ്​ വാദം കേൾക്കുന്നതിനിടെ  സുപ്രീംകോടതി കോടതി വ്യക്​തമായിരുന്നു.

അദ്വാനിയും, ജോഷി, വിനയ്​ കട്യാർ, കല്യാൺ സിങ്​ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റത്തിൽ നിന്നാണ്​​ റായ്​ബറേലിയിലെ കോടതി ഇവരെ ഒഴിവാക്കിയത്​. ഇതിനെതിരെ​ കേസ്​ അന്വേഷിച്ച സി.ബി.​െഎ സംഘം കോടതിയിൽ നിലാപാടെടുത്തിരുന്നു. ബാബറിമസ്​ജിദ്​ ​പൊളിച്ച കർസേവകർക്കെതിരായ കേസുകളിൽ കീഴ്​കോടതികളിൽ വാദം തുടരുകയാണ്.

​ അദ്വാനി ഉൾപ്പടെയുള്ള നേതാക്കൾ പള്ളി പൊളിക്കുന്നതിന്​ പൊതുയോഗത്തിൽ​ അഹ്വാനം  നൽകിയിരുന്നെന്നാണ്​സി.ബി.​െഎ കുറ്റപത്രത്തിലുള്ളത്​. ഇതാണ്​ ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ കാരണം.

 

Tags:    
News Summary - In Babri Case, Will LK Advani, Murali Manohar Joshi Face Trial? Supreme Court To Decide Today: 10 Points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.