ന്യൂഡൽഹി: ബാബരി കേസിലെ അന്യായക്കാരായ അയോധ്യയിലെ നിർമോഹി അഖാഡയുടെ മുഖ്യ പുരോഹിതൻ മഹന്ത് ഭാസ്കർ ദാസ് നിര്യാതനായി. 89 വയസായിരുന്നു.
ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ അനുഭവിച്ചിരുന്ന ഭാസ്കർ ദാസ് ശനിയാഴ്ച പുലർച്ചെ മൂന്നോെടയാണ് മരിച്ചത്. ബാബരി മസ്ജിദ് നിന്ന സ്ഥലത്തിെൻറ ഉടമസ്ഥർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിർമോഹി അഖാഡ 1959 ലാണ് കേസ് നൽകിയത്. യു.പി ഫൈസാബാദിലെ നാക ഹനുമാൻ ഗാധി ക്ഷേത്രത്തിലെ പുരോഹിതൻ കൂടിയാണ് അദ്ദേഹം. നാക ഹനുമാൻ ഗാധിയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിട്ടുണ്ട്. ശേഷം അയോധ്യയിലെ സരയൂ തീരത്ത് സംസ്കരിക്കും.
മസ്ജിദ് രാമജൻമഭൂമിയാണെന്നും ഭൂമിയുടെ അവകാശികൾ തങ്ങളാണെന്നുമാണ് സുപ്രീംേകാടതിയിൽ നൽകിയ പരാതിയിൽ നിർമോഹി അകാഡ അവകാശപ്പെടുന്നത്. കേസ് ഇപ്പോഴും തുടരുകയാണ്.
കേസിലെ എതിർ കക്ഷികളിെലാരാളും ഭാസ്കാർ ദാസിെൻറ അടുത്ത സുഹൃത്തുമായ ഹാഷിം അൻസാരി 2016 ജൂലൈയിൽ 96ാം വയസിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.