ജയ്പുർ: ഉത്തർപ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം. രാജസ്ഥാനിലെ ബൻസവാഡയിൽ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കളാണ് മരിച്ചത്. പോഷകാഹാരകുറവിനെ തുടർന്നാണ് ശിശുക്കൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ബൻസവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.