ജമ്മു: കശ്മീരിലെ സ്ഥിതിഗതികൾ ഏറെ പരിതാപകരമാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. സംസ്ഥാനത്ത് രണ്ടാംഘട്ട സന്ദർശനത്ത ിന് എത്തിയ അദ്ദേഹം വാർത്തലേഖകരോടാണ് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞയാഴ്ച നാലുദിവസം പ ര്യടനം നടത്തി. ലക്ഷ്യമിട്ടതിെൻറ 10 ശതമാനം സ്ഥലങ്ങൾ കാണാനേ അനുമതി ലഭിക്കുന്നുള്ളൂ.
സന്ദർശനം പൂർത്തിയാക്കിയശേഷം കൂടുതൽ കാര്യങ്ങൾ പറയാം. ഡൽഹിയിൽ എത്തിയശേഷമേ തെൻറ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ- അദ്ദേഹം വ്യക്തമാക്കി.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷം സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സംസ്ഥാന മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് ഇവിടെ എത്തിയത്. ശ്രീനഗർ, ജമ്മു, ബാരാമുല്ല, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.