ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിൽ ആറു പ്രതികൾക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു. നേരത്തെ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. ബാലൻ പറഞ്ഞു. ഗൗരിയെ വെടിവെച്ച പരശുറാം വാഗ്മോറും ഇയാളെ ൈബക്കിൽ രക്ഷപ്പെടാൻ സഹായിച്ച പ്രതിയും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ആർ.ആർ നഗറിലെ വീട്ടുമുറ്റത്ത് ഗൗരി ലേങ്കഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥ തയാറാക്കിയ 'ദുർജന' ഹിറ്റ്ലിസ്റ്റിൽ ഗൗരി ലേങ്കഷിെൻറയും പേരുൾപ്പെടുത്തിയിരുന്നതായി പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.