ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ ‘കശ്മീർ വാല’ വാർത്ത പോർട്ടൽ എഡിറ്റർ ഫഹദ് ഷാക്ക് 21 മാസത്തെ ജയിൽവാസത്തിനുശേഷം ജമ്മു-കശ്മീർ-ലഡാക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. തീവ്രവാദ ഗൂഢാലോചന ഉൾപ്പെടെ ചുമത്തിയ വിവിധ കുറ്റങ്ങൾ റദ്ദാക്കുകയും ചെയ്തു. എന്നാൽ, യു.എ.പി.എ 13ാം വകുപ്പുപ്രകാരം നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു, അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചു എന്നീ ആരോപണങ്ങളിൽ വിചാരണ നേരിടണം. ജസ്റ്റിസുമാരായ ശ്രീധരൻ, എം.എൽ. മൻഹാസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2022 ഫെബ്രുവരിയിലാണ് ഫഹദ് ഷാ അറസ്റ്റിലായത്. പൊതുസുരക്ഷ നിയമം (പി.എസ്.എ) പ്രകാരം ഷായെ പിന്നീട് തടങ്കലിൽ ആക്കിയെങ്കിലും കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.