റായ്പൂർ: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ മസ്ജിദ് നിർമാണത്തിനെതിരെ നാട്ടുകാരെ അണിനിരത്തി പ്രതിഷേധവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗദൾ. മസ്ജിദ് നിർമിക്കുന്നത് വഴി പ്രദേശത്ത് കന്നുകാലി കശാപ്പ്, ലൗ ജിഹാദ്, അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാർ എന്നിവ വർധിക്കുന്നതിന് കാരണമാകുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
മസ്ജിദ് നിർമാണം നടക്കുന്ന പ്രദേശത്ത് നാട്ടുകാരെ അണിനിരത്തിയ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. മസ്ജിദിന്റെ ഇതുവരെ നിർമിച്ച ഭാഗം പൊളിച്ചുനീക്കിയില്ലെങ്കകിൽ ശക്തമായ പ്രതിഷേധം നടപ്പാക്കുമെന്നും ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.