ഗുജറാത്തിൽ മുനവർ ഫാറൂഖിയുടെ പരിപാടി നടത്താൻ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്​രംഗ്​ദൾ

അഹ്​മദാബാദ്​: ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത്​ ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവി​െൻറ പരാതിയിൽ ജയിലിലായ സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടി ഗുജറാത്തിൽ നടത്താൻ സമ്മതിക്കില്ലെന്ന്​ ബജ്​രംഗ്​ദൾ. ഒക്​ടോബർ ഒന്നുമുതലാണ്​ ഫാറൂഖിയുടെ ഗുജറാത്ത്​ സന്ദർശനം.

ഗുജറാത്തിൽ പരിപാടി പ്രഖ്യാപിച്ചതിന്​ പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ്​ ഫറൂഖിക്ക്​ ലഭിച്ചത്​. ഗുജറാത്ത്​ ബജ്​രംഗ്​ ദൾ നേതാക്കളുടേതാണ്​ ഭീഷണി സന്ദേശം.

'അവൻ ത​െൻറ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവൻ ​ഹാസ്യരൂപത്തിൽ ഹിന്ദു സമുദായത്തിൻറെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇത്തരം പ്രവൃത്തികളെ ബജ്​രംഗ്​ദൾ പ്രോത്സാഹിപ്പിക്കില്ല' -ഗുജറാത്തിലെ ബജ്​രംഗ്​ദൾ നേതാവ്​ ജ്വാലിത്​ മെഹ്​ത വിഡിയോ ട്വീറ്റ്​ ചെയ്​തു.

പരിപാടി റദ്ദാക്കാൻ മുനവർ ഫാറൂഖിയോട്​ ആവശ്യപ്പെടുന്നതായും പരിപാടിയുമായി മുന്നോട്ടുപോകാ​നാണെങ്കിൽ ശാരീരികമായും സാമ്പത്തികമായും മാനസികമായും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബജ്​രംഗ്​ദൾ നേതാവ്​ മുന്നറിയിപ്പ്​ നൽകുന്നു.

ഒക്​ടോബർ ഒന്നുമുതൽ മൂന്നുവരെയാണ്​ ഗുജറാത്തിലെ ഷോ. ഡോങ്ക്​രി ടു നൗവെയർ എന്നാണ്​ പുതിയ ഷോയുടെ പേര്​.

ജനുവരിയിൽ ഇൻഡോറിൽ നടത്തിയ ഷോയ്​ക്കിടെ മുനവർ ഫാറൂഖിയെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ഷോയിലൂടെ അപമാനിച്ചുവെന്ന ബി.ജെ.പി എം.എൽ.എയുടെ മക​െൻറ പരാതിയിലായിരുന്നു നടപടി. എം.എൽ.എ മാലിനി ലക്ഷ്​മൺ സിങ്​ ഗൗറി​െൻറ മകൻ ഏകലവ്യ സിങ്​ ഗൗറാണ്​ ഫാറൂഖിക്കെതിരെ പരാതി നൽകിയത്​. തുടർന്ന്​ ഇദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു. ഫെബ്രുവരിയിൽ സുപ്രീംകോടതി ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചു. എഫ്​.​െഎ.ആറിലെ ഫാറൂഖിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ അവ്യക്തമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം അനുവദിച്ചത്​. 

Tags:    
News Summary - Bajrang Dal warns standup comedian Munawar Faruqui, asks him to cancel Gujarat shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.