ന്യൂഡൽഹി: ബാലാകോട്ട് ആക്രമണത്തിൽ എത്ര പേർ മരിച്ചുവെന്ന് പറയാറായിട്ടില്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി പാർലമെൻററി സമിതിക്ക് മുമ്പാകെ ബോധിപ്പിച്ചു. ബാലാകോട്ട് ആക്രമണത്തിെൻറയും അതേ തുടർന്ന് ഉടലെടുത്ത ഇന്ത്യ-പാക് സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലിനെ വിദേശകാര്യ പാർലമെൻററി സ്ഥിരം സമിതി വെള്ളിയാഴ്ച പാർലമെൻറ് മന്ദിരത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ബാലാകോട്ട് ആക്രമണത്തെക്കുറിച്ചും അനന്തര സംഭവങ്ങളെ കുറിച്ചും വിദേശ മന്ത്രാലയവും സൈനിക മേധാവികളും നേരത്തേ നൽകിയ മറുപടിയുടെ ചുവടുപിടിച്ചായിരുന്നു സമിതി മുമ്പാകെ വിജയ് ഗോഖലെ നൽകിയ വിശദീകരണം. എന്തു സാഹചര്യത്തിലാണ് ബാലാകോട്ടിൽ ഇത്തരെമാരു ആക്രമണം നടത്തേണ്ടി വന്നതെന്നും ആക്രമണത്തിെൻറ ഫലമെന്തായിരുന്നുവെന്നും അതിർത്തിയിൽ എന്താണ് നിലവിലുള്ള സാഹചര്യമെന്നും സമിതി അംഗങ്ങൾ വിദേശ സെക്രട്ടറിയോട് ചോദിച്ചു.
രഹസ്യാന്വേഷണ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ബാലാകോട്ട് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. എത്ര പേർ ഇതിനകം മരിച്ചുവെന്ന ചോദ്യത്തിന് തങ്ങളുെട പക്കൽ മുഴുവൻ വിവരങ്ങളും ഇല്ലെന്നായിരുന്നു വിജയ് ഗോഖലെയുടെ മറുപടി. ഇന്ത്യ പറയുന്നതിന് വിരുദ്ധമായി ബാലാകോട്ടിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന അന്തർദേശീയ മാധ്യമങ്ങളിലെ വാർത്തകളെ കുറിച്ചാരാഞ്ഞപ്പോൾ അതേക്കുറിച്ച് തനിക്ക് പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. മന്ത്രാലയം നേരത്തേ നൽകിയ പ്രസ്താവന അതുപോലെ ആവർത്തിക്കുകയായിരുന്നു ഗോഖലെ.
ഇന്ത്യൻ വ്യോമസേന വിമാനത്തിലെ പൈലറ്റ് അഭിനന്ദൻ വർധമാനെ വിട്ടയക്കുന്ന വിവരം പുറത്തുവരുന്നതിന് വളരെ മുേമ്പ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇത്തരമൊരു സൂചന നൽകിയത് എങ്ങനെയാണെന്നും ട്രംപിന് ഇതേക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിരുന്നോ എന്നും ചോദിച്ചപ്പോൾ അത് തനിക്കറിയില്ലെന്നായിരുന്നു ഗോഖലെയുടെ മറുപടി. 30 അംഗ പാർലമെൻററി സമിതിയിൽ 12 പേരാണ് വെള്ളിയാഴ്ചത്തെ യോഗത്തിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.