മോദിയെ 72 വർഷത്തേക്ക്​ വിലക്കണമെന്ന്​ അഖിലേഷ്​

ന്യൂഡൽഹി: നരേന്ദ്ര​ മോദിയെ 72 വർഷത്തേക്ക്​ തെരഞ്ഞെടുപ്പിൽ നിന്ന്​ വിലക്കണമെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. 40 തൃണമൂൽ എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്ന മോദിയുടെ പരാമർശത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം രാജ്യത്തിന്​ തന്നെ അപമാനമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

മോദിക്ക്​ ജനങ്ങളിലുള്ള വിശ്വാസം നഷ്​ടമായി. അതുകൊണ്ടാണ്​ അധാർമികമായ മാർഗങ്ങൾ സ്വീകരിക്കുന്നത്​. കള്ളപ്പണത്തിൻെറ കരുത്തിലാണ്​ മോദി തൃണമൂൽ എം.എൽ.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കുമെന്ന്​ അവകാശപ്പെടുന്നതെന്നും​ അഖിലേഷ്​ പറഞ്ഞു.

72 മണിക്കൂറിന്​ പകരം 72 വർഷത്തേക്ക്​ പ്രധാനമന്ത്രിയെ പ്രചാരണത്തിൽ നിന്ന്​ വിലക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - 'Ban Him for 72 Years': Akhilesh Hits Out at PM Modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.