ബംഗളൂരു: വാട്സ്ആപ്പിലൂടെ മെട്രോ ടിക്കറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുമായി ബി.എം.ആർ.സി.എൽ. ആഗോളതലത്തിൽ തന്നെ വാട്സ് ആപ്പിലൂടെ ഇത്തരത്തിൽ മെട്രോ ടിക്കറ്റ് സേവനം ആദ്യമായി ലഭ്യമാക്കുന്നത് ബി.എം.ആർ.സി.എൽ ആണെന്ന് അധികൃതർ അറിയിച്ചു.
'നമ്മ മെട്രോ'യുടെ വാട്സ്ആപ്പ് ചാറ്റ്ബോട്ട് അധിഷ്ഠിത ക്യു.ആർ ടിക്കറ്റ് സേവനമാണിത്. യു.പി.ഐയിലൂടെയാണ് (യൂനിഫൈഡ് പേയ്മെന്റ്സ് ഇന്‍റർഫേസ്) ഈ സേവനം ലഭ്യമാകുക. ഇതിലൂടെ മെട്രോ യാത്രക്കാർക്ക് വാട്സ്ആപ്പിൽ നിന്നുതന്നെ ടിക്കറ്റുകൾ വാങ്ങാനും യാത്രാകാർഡുകൾ റീചാർജ് െചയ്യാനുമാകും.
നമ്മ മെട്രോയുടെ എല്ലാ യാതക്കാർക്കും ഇംഗ്ലീഷിലും കന്നടയിലും ഇതിനായി വാട്സ്ആപ്പ് ചാറ്റ്ബോട്ട് ലഭ്യമാക്കും. ഈ സേവനം ലഭ്യമാകാൻ ബി.എം.ആർ.സി.എല്ലിന്‍റെ ഔദ്യോഗിക വാട്സ് ആപ് നമ്പർ ആയ +918105556677 ലേക്ക് 'Hi' എന്ന് അയക്കുകയാണ് േവണ്ടത്. തുടർന്ന് ഒറ്റത്തവണ ടിക്കറ്റ് വാങ്ങൽ, യാത്രകാർഡ് റീചാർജ് ചെയ്യൽ എന്നിവയിൽ ആവശ്യമുള്ളത് തെരഞ്ഞെടുത്ത് വാട്സ്ആപ്പിലൂടെ തന്നെ പണമടക്കാം.
പണമടക്കാൻ യു.പി.ഐ പിൻ ആണ് ഉപയോഗിക്കേണ്ടത്. ഏറെ എളുപ്പത്തിൽ ഇൗ ടിക്കറ്റ് സേവനങ്ങൾ ഉപയോഗിക്കാം. കൗണ്ടറിൽ വരി നിന്ന് പണം കൊടുത്ത് ടിക്കറ്റ് എടുക്കുമ്പോഴുള്ള ബുദ്ധിമുട്ടും സമയനഷ്ടവും ഇതിലൂടെ ഒഴിവാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.