ന്യൂഡൽഹി: രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിം കുട്ടികൾക്ക് ലഭിക്കുന്നതെങ്ങനെയെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ. ഇക്കാര്യത്തിൽ വിവര സാങ്കേതിക മന്ത്രാലയത്തോട് കമീഷൻ വിശദീകരണം തേടി.
രാജ്യത്തിന്റെ പരമാധികാരത്തിന് ഉൾപ്പെടെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2020ൽ പബ്ജി ഗെയിം ആപ്പ് ഉൾപ്പെടെ നിരോധിച്ചത്. ലഖ്നോവിൽ പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയ മാതാവിനെ 16കാരൻ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് കമീഷൻ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.