ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഝാർഖണ്ഡ് സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഝാർഖണ്ഡ് സർക്കാറിന്‍റെ നടപടി.
നേരത്തെ ,പി.എഫ്.ഐ നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.