ബാര്‍ജ്ജ് അപകടം; ഒരു മലയാളികൂടി മരിച്ചു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒ.എന്‍.ജി.സി ബാര്‍ജ്ജ് മുങ്ങി ഉണ്ടായ ദുരന്തത്തിൽ ഒരു മലയാളികൂടി മരിച്ചു.

പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ പരേതനായ കൃഷ്ണന്‍റെ മകന്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. പി.305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്.

22 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. സംസ്ക്കാരം ‍ഞായറാഴ്ച ബോംബെയില്‍ നടക്കും.

Tags:    
News Summary - Barge accident: Another Keralite dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.