ബംഗളൂരു: സോഷ്യലിസ്റ്റ് നേതാവായിരുന്ന ബസവരാജ് ബൊമ്മൈ മുമ്പ് ജെ.ഡി-യു വിെട്ടത്തിയത് കോൺഗ്രസിെൻറ പടിവാതിലിൽ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതോടെയാണ് ബി.ജെ.പിയിൽ ചേക്കേറിയത്. പിന്നീട് ബി.എസ്. യെദിയൂരപ്പയുടെ അനുയായി മാറിയ അദ്ദേഹം ബി.ജെ.പി നേതാക്കളിൽ മൃദുസമീപനവും പുരോഗമന മുഖവുമുള്ള നേതാവെന്ന പേരെടുത്തു. ബി.ജെ.പിയിൽ ചേർന്ന് 13 വർഷത്തിന് ശേഷം കർണാടകയുടെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
ജനതാപരിവാർ നേതാവായ പിതാവ് എസ്.ആർ. ബൊമ്മൈ മുഖ്യമന്ത്രിയായിരുന്നപ്പോഴും 33 ാം വയസ്സുവരെ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു ബസവരാജ് ബൊമ്മൈ. 1993ൽ യൂത്ത് ജനതാദളിെൻറ വൻ റാലി കർണാടകയിൽ സംഘടിപ്പിച്ചാണ് ബസവരാജ് രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ജനതാദൾ ജനറൽ െസക്രട്ടറിയായ അദ്ദേഹം, 1997 ൽ മുൻ മുഖ്യമന്ത്രി ജെ.എച്ച്. പേട്ടലിെൻറ പൊളിറ്റിക്കൽ സെക്രട്ടറിയായി. അക്കാലത്ത് എച്ച്.ഡി. ദേവഗൗഡ, സിദ്ധരാമയ്യ അടക്കമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ജനതാദൾ പിളർന്നതോടെ ജനതാദൾ യുനൈറ്റഡിൽ ചേർന്നു.
2008 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജെ.ഡി^യു വിടുേമ്പാൾ കോൺഗ്രസായിരുന്നു പ്രഥമ ലക്ഷ്യം. ധാർവാഡ് റൂറലിൽനിന്ന് മത്സരിക്കാൻ ആഗ്രഹിച്ച ബൊമ്മൈ ടിക്കറ്റിനായി കോൺഗ്രസിനെ സമീപിച്ചു. ഡൽഹിയിൽ ഒാസ്കാർ ഫെർണാണ്ടസ് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനായിരുന്ന മല്ലികാർജുന ഖാർഗെ തടസ്സം നിന്നു.
എന്നാൽ, ഹാേവരിയിലെ ഷിഗ്ഗോണിൽനിന്ന് മത്സരിക്കാൻ സീറ്റ് നൽകി ബി.എസ്. യെദിയൂരപ്പ ബി.ജെ.പിക്കൊപ്പം കൂട്ടി. യെദിയൂരപ്പയുടെ വിശ്വസ്തനായിരുന്നെങ്കിലും 2012ൽ യെദിയൂരപ്പ ബി.ജെ.പി വിട്ട് കർണാടക ജനത പക്ഷ (കെ.ജെ.പി) രൂപവത്കരിച്ചപ്പോൾ ബൊമ്മൈ പാർട്ടി വിട്ടില്ല. 2013ലെ തെരെഞ്ഞടുപ്പ് തോൽവിക്കുപിന്നാലെ യെദിയൂരപ്പയെ തിരിച്ചെത്തിക്കാൻ ബി.ജെ.പി നടത്തിയ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തിരിച്ചെത്തിയ യെദിയൂരപ്പയുടെ വലംകൈയായി തുടർന്നു. ഉമാഭാരതിയുടെ നേതൃത്വത്തിൽ നടന്ന 1994ലെ ഹുബ്ബള്ളി ഇൗദ്ഗാഹ് ൈമതാൻ കലാപത്തിെൻറ മുറിവുണക്കാൻ പരിശ്രമിച്ച പഴയ ജനതാപരിവാർ നേതാവ് കുറ്റാരോപിതരുടെ പാളയത്തിലെ നായകനായി മുഖ്യമന്ത്രി പദത്തിലൂടെ മാറുന്നതും ചരിത്രത്തിെൻറ വൈരുധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.