ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ആൾ ഇന്ത്യ മജ ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. പുൽവാമയിൽ ഭീകരാക്രമണം നടക്കുേമ്പാൾ പ്രധാനമന്ത്രി ബ ീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്നാണ് ഉവൈസി ചോദിച്ചത്.
ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന ബോംബ് വർഷിച്ചു. വ്യോമാക്രമണത്തിൽ 250 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് 300 മൊബൈൽ ഫോണുകൾ കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പറയുന്നു.
നിങ്ങൾക്ക് ബാലാകോട്ടിലെ 300 മൊബൈൽ ഫോണുകൾ കണ്ടെത്താനായി. എന്നാൽ നിങ്ങളുടെ മൂക്കിനു താഴെക്കൂടെ പുൽവാമയിലേക്ക് കടത്തിയ 50 കിലോഗ്രാം ആർഡിഎക്സ് കണ്ടു പിടിക്കാനായില്ല. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ചോദിക്കുകയാണ്. ആ സമയം നിങ്ങൾ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ? - ഉവൈസി വിമർശിച്ചു.
രാജ്യത്ത് രണ്ട് ദേശീയ പാർട്ടികൾ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ താൻ എതിർക്കും. കാരണം ഒരു ദേശീയ പാർട്ടി ബി.ജെ.പിയാണ്. മറ്റേത് 1.5 ബി.ജെ.പിയാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു വ്യത്യാസവുമില്ല -ഉവൈസി പറഞ്ഞു.
ഹൈദരാബാദിൽ നിന്നാണ് ലോക്സഭയിലേക്ക് ഉവൈസി മത്സരിക്കുന്നത്. രാജ്യത്തിൻറെ മതേതരത്വവും സാഹോദര്യവും ഇല്ലാതാക്കൾ ശ്രമിക്കുന്നവർക്കെതിരെയാണ് തൻറെ മത്സരമെന്നാണ് ഉവൈസിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.