മുംബൈ: േകാവിഡ് പിടിപെട്ടതിൽ ആത്മവിമർശനവുമായി മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാത്ത്. തെൻറ ഒട്ടും ശ്രദ്ധയില്ലാത്ത സ്വഭാവം കാരണമാണ് കോവിഡ് പിടിപെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവാത്ത്.
‘‘ഒട്ടും ശ്രദ്ധയില്ലാത്ത എെൻറ സ്വഭാവമാണ് കോവിഡ് പിടിപെടാൻ കാരണം. ജനങ്ങളുടെ ഉപദേശം ഞാൻ കാര്യമായെടുത്തില്ല. അതുകൊണ്ടാണ് ഞാൻ കെണിയിലകപ്പെട്ടത്. ’’ -ജിതേന്ദ്ര അവാത്ത് പറഞ്ഞു.
ഈ മാസം ആദ്യം ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അവാത്ത് കോവിഡിെൻറ പിടിയിൽ നിന്ന് മോചിതനായത്. രണ്ട് ദിവസത്തിലേറെ വെൻറിലേറ്ററിെൻറ സഹായത്താലായിരുന്നു ജീവൻ നിലനിർത്തിയതെന്ന് അേദ്ദഹം പറഞ്ഞു.
കോവിഡ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആദ്യ ദിവസങ്ങളിൽ ജിതേന്ദ്ര അവാത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. രണ്ടാഴ്ചകൊണ്ട് രോഗമുക്തനായി. നിശ്ചയദാർഢ്യം കൊണ്ടാണ് താൻ രോഗത്തെ അതിജീവിച്ചതെന്നും അവാത്ത് പറഞ്ഞു. അതിവേഗം രോഗമുക്തനായ താൻ ഭാഗ്യവാനാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ഹിമോഗ്ലോബിൻ അളവ് കുറഞ്ഞിരുന്നു. അത് പിന്നീട് ഉയർന്നിട്ടുണ്ടെന്നും ഇേപ്പാൾ കൃത്യമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നും അവാത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.