കൊല്ലപ്പെട്ട അർബാസ് അഫ്താബ് മുല്ല

ഇതര മതത്തിലെ െപൺകുട്ടിയെ പ്രണയിച്ചതിന്​ മുസ്​ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ശ്രീരാംസേന പ്രവർത്തകർ കസ്​റ്റഡിയിൽ

ബംഗളൂരു: ഇതര മതത്തിലെ െപൺകുട്ടിയെ പ്രണയിച്ചതിെൻറ പേരിൽ കർണാടകയിൽ മുസ്​ലിം യുവാവിനെ കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളിയ സംഭവത്തിൽ സംഭവത്തിൽ എട്ടു പേരെ റെയിൽവെ പൊലീസ് കസ്​റ്റഡിയിലെടുത്തു. തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാംസേന ഹിന്ദുസ്​ഥാന്‍റെ പ്രവർത്തകരടങ്ങിയ സംഘത്തെ കസ്​റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ശ്രീരാംസേന ഹിന്ദുസ്ഥാൻ എന്ന സ്​റ്റിക്കർ പതിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയിൽവെ ട്രാക്കിലാണ് അർബാസ് അഫ്താബ് മുല്ല (24) എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലയും ഉടലുമെല്ലാം വേർപ്പെട്ട നിലയിലായിരുന്നു.

പെൺകുട്ടിയുടെ പിതാവ്, ശ്രീരാംസേന പ്രവർത്തകനായ പുന്ദലിക് മഹാരാജ്, ബിർജെ എന്നിവരും കസ്​റ്റഡിയിലെടുത്തവരിൽ ഉൾപ്പെടും. ബെളഗാവിയിലെ ഖാനാപുരിൽ കാർ ഡീലറായ സർബാസിനെ ദിവസങ്ങൾക്ക് മുമ്പാണ് വീടിന് സമീപത്തെ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന്‍റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞ് ഇരുവരും തമ്മിൽ ബന്ധം തുടരില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ശ്രീരാംസേന പ്രവർത്തകർ വി‍ഷയത്തിൽ ഇടപെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് സർബാസിന്‍റെ മാതാവ് നസീം ഷെയ്​ക്കിന്‍റെ ആരോപണം.

''ആദ്യം പ്രമോദ് മഹാരാജ്, ബിർജെ തുടങ്ങിയവർ ഉൾപ്പെടെ ചേർന്നാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ആദ്യം 7000 രൂപ നൽകി. പിന്നീട് 90000 രൂപ ആവശ്യപ്പെട്ടുവെന്നും ഇത് നൽകി പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയത്​''.

പ്രതികൾക്ക് ശിക്ഷലഭിക്കുന്നതുവരെ നീതിക്കായി പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

കൊലപാതകത്തിലെ പ്രതികളെ അറസ്​റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച എ.ഐ.എം.ഐ.എം ബെളഗാവിയിൽ പ്രതിഷേധ പരിപാടി നടത്തും. എ.ഐ.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഒവൈസിയെ ക്ഷണിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Belagavi: Sri Ram Sene Men Allegedly Decapitate Muslim Man for Loving Hindu Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.