മോദി സർക്കാർ ദുരന്തങ്ങളെ പോലും ലാഭമാക്കുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങളുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദുരന്തങ്ങളെ പോലും ലാഭമാക്കാനുള്ള വ്യഗ്രതയിലാണ്​ സർക്കാറെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. ശ്രമിക്​ പ്രത്യേക ട്രെയിനുകളിലൂടെ 429.90 കോടി വരുമാനമുണ്ടായെന്ന റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലിൻെറ പരാമർശത്തോടാണ്​ രാഹുലിൻെറ വിമർശനം. 

രാജ്യത്തിന്​ മേൽ രോഗത്തിൻെറ മേഘങ്ങളാണ്​. ജനങ്ങൾ ദുരിതത്തിലാണ്​. എന്നാൽ പാവങ്ങളുടെ സർക്കാർ ദുരന്തത്തെ ലാഭമാക്കാനാണ്​ നോക്കുന്നതെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. റെയിൽവേയുടെ വരുമാനം സംബന്ധിച്ച റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്​.

മെയ്​ ഒന്ന്​ മുതലാണ്​ റെയിൽവേ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ശ്രമിക്​ ട്രെയിനുകൾ ആരംഭിച്ചത്​. ജൂലൈ ഒമ്പത്​ വരെ 4,496 ട്രെയിനുകളാണ്​ റെയിൽവേക്കായി സർവിസ്​ നടത്തിയത്​. 

Tags:    
News Summary - Benefitting during a disaster: Rahul Gandhi latest attack on govt-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.