ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ഹ​ന​പ്ര​വേ​ശ​ന നി​ര​ക്ക് മു​ന്ന​റി​യി​പ്പി​ല്ലാ​തെ കൂ​ട്ടി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന നി​ര​ക്കി​ൽ വി​മാ​ന​ത്താ​വ​ളം അ​തോ​റി​റ്റി മാ​റ്റം വ​രു​ത്തി.

ക്യാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​വേ​ശ​ന നി​ര​ക്കി​ലാ​ണ് മാ​റ്റം.കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ക്യാ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ൾ (മ​ഞ്ഞ ന​മ്പ‍ർ പ്ലേ​റ്റ്) ഏ​ഴ് മി​നി​റ്റ് നേ​രം​വ​രെ തു​ട​രു​ന്ന​തി​ന് 150 രൂ​പ പ്ര​വേ​ശ നി​ര​ക്കാ​യി ന​ൽ​ക​ണം.ഏ​ഴ് മി​നി​റ്റി​ന് മു​ക​ളി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ 300 രൂ​പ​യാ​ണ് നി​ര​ക്ക്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് (വെ​ള്ള ന​മ്പ​ർ പ്ലേ​റ്റ്) ഏ​ഴ് മി​നി​റ്റ് വ​രെ തു​ട​രു​ന്ന​തി​ന് നി​ര​ക്കി​ല്ല.

ഏ​ഴ് മു​ത​ൽ 14 മി​നി​റ്റ് വ​രെ തു​ട​രു​ന്ന​തി​ന് 150 രൂ​പ പ്ര​വേ​ശ​ന നി​ര​ക്കാ​യി ന​ൽ​ക​ണം.ബ​സു​ക​ൾ​ക്ക് 600 രൂ​പ​യാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. ടെം​പോ ട്രാ​വ​ല​റു​ക​ൾ​ക്ക് 300 രൂ​പ​യു​മാ​ണ്.ടെ‍ർ​മി​ന​ൽ ഒ​ന്നി​ലെ ലെ​യി​ൻ മൂ​ന്നി​ലൂ​ടെ​യാ​ണ് ബ​സു​ക​ൾ​ക്കും ടെം​പോ ട്രാ​വ​ല​റു​ക​ൾ​ക്കു​മു​ള്ള പ്ര​വേ​ശ​നം.

Tags:    
News Summary - Bengaluru Airport vehicular entry fee hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.