ബംഗളൂരു: കള്ളപ്പണം പിടികൂടാൻ നടത്തിയ തിരച്ചിലിൽ സിറ്റിയിൽ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിനെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടികൂടി. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അവരിൽ നിന്ന് പിടിച്ചെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു.
ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടിയത്. പുതിയ അറസ്റ്റ് റാക്കറ്റുകളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തുറന്നു കാണിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
പഴയ നോട്ടുകൾ മാറ്റാനുണ്ടെന്ന് അറിയിച്ച് ഒരു മധ്യസ്ഥെന ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഇൗ മധ്യസ്ഥൻ 15 മുതൽ 35 ശതമാനം വരെ കമ്മീഷൻ പറ്റുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരം മധ്യസ്ഥരാണ് ബാങ്ക് ഉദ്യോഗസ്ഥരുെട അറിവോടെ പണം വെളുപ്പിക്കുന്നത്. ഉദ്യോഗസ്ഥർ ഇത് കെണ്ടില്ലെന്ന് നടിക്കുന്നു.
കള്ളപ്പണം പിടികൂടുന്നതിെൻറ ഭാഗമായി എൻഫോഴസ്മെൻറ് ഡയറക്ടറേറ്റ് നവംബർ 30ന് ശേഷം ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി, െചന്നൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ, 50 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികൾ, 20 ലക്ഷത്തിെൻറ പുതിയ നോട്ടുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മധ്യസ്ഥരുടെ വലിയൊരു ശൃംഖല ഉണ്ടെന്നും ഇവർക്ക് വേണ്ടി അന്വേഷണം തുടരണമെന്നും എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.