ബംഗളൂരു: തുടർച്ചയായ രണ്ടാം ദിവസവും ബംഗളൂരുവിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ നിന്നും ആളുകൾ ട്രാക്ടറുകളിലാണ് രക്ഷപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ നഗരത്തിലെ ആഡംബര ഭവനസമുച്ചയമായ മറാത്തിവാലി വില്ലാസും വെള്ളത്തിൽ മുങ്ങി.
മറാത്തിവാലിവില്ലാസിൽ നിന്നും അൺഅക്കാദമി സി.ഇ.ഒ ഗൗവര് മുഞ്ചാൽ ട്രാക്ടറിലാണ് രക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം വളർത്തു മൃഗങ്ങളുമായാണ് അദ്ദേഹം ട്രാക്ടറിൽ പോയത്. തന്നെയും കുടുംബത്തേയും ട്രാക്ടറിൽ സുരക്ഷിത സ്ഥലത്ത് എത്തിച്ചുവെന്ന് രക്ഷാദൗത്യത്തിന് പിന്നാലെ അദ്ദേഹം ട്വീറ്റ് ചെയ്തു. കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ്. ആർക്കെങ്കിൽ സഹായം വേണമെങ്കിൽ മെസേജ് അയക്കാം. തന്റെ കഴിവിന്റെ പരമാവധി അവരെ സഹായിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യെല്ലമാലുർ മേഖലയിലെ നിരവധി ആഡംബര വീടുകളിലാണ് വെള്ളം കയറിയത്. നിരവധി ആഡംബര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഐ.ടി മേഖല മാത്രമല്ല ബംഗളൂരു എയർപോർട്ട് കനത്ത മഴ മൂലം ദുരിതത്തിലായി. വിമാനത്തവളത്തിലെത്തിയ പലരും ട്രാക്ടറുകളിലാണ് പ്രധാന റോഡിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.