ബംഗളൂരു: ബന്ധുവിെൻറ സംസ്കാരച്ചടങ്ങിൽ പെങ്കടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും ബംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷെൻറ എ.സി വോൾവോ ബസും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബംഗളൂരു മാറത്തഹള്ളി മുനിയക്കോള ലക്ഷ്മി ലേഒൗട്ട് സെവൻത് ക്രോസിൽ ജോസഫ് മോറിസിെൻറ ഭാര്യ മേഴ്സി മോറിസ് (54), മകൻ ലെവിൻ ജോസഫ് (25), ജോസഫിെൻറ സഹോദരൻ ജോൺ ബ്രിേട്ടായുടെ ഭാര്യയും മുംൈബയിൽ താമസക്കാരിയുമായ റീന ബ്രിേട്ടാ (52), ഇവരുടെ ബന്ധുവും മാറത്തഹള്ളിയിൽ താമസക്കാരുമായ ടിമ്മി എഡ്വേർഡിെൻറ ഭാര്യ എൽസമ്മ (54) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മാറത്തഹള്ളി മുനിയക്കോള സ്വദേശി തോമസിെൻറ ഭാര്യ ഷീജയെ (52) ഗുരുതര പരിക്കുകളോടെ സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 2.45 ഒാടെ ഒാൾഡ് എയർപോർട്ട് റോഡിലെ ദൊഡ്ഡനഗുഡ്ഡിയിലാണ് അപകടം. കാർ ഒാടിച്ചിരുന്ന ലെവിനും മുൻസീറ്റിലിരുന്ന മേഴ്സിയും സംഭവസ്ഥലത്തും മറ്റു രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്.
വർഷങ്ങളായി ബംഗളൂരുവിൽ കഴിയുന്നവരാണ് ജോസഫിെൻറ കുടുംബം. എൽസമ്മയും കുടുംബവും 10 വർഷംമുമ്പ് ഡൽഹിയിൽനിന്ന് ബംഗളൂരുവിൽ താമസമാക്കിയവരാണ്. ജോസഫ് മോറിസിെൻറ സഹോദരൻ സ്കറിയ മോറിസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബുധനാഴ്ച ബംഗളൂരു അൾസൂരു സെമിത്തേരിയിൽ നടന്ന സംസ്കാരച്ചടങ്ങിൽ പെങ്കടുത്ത ശേഷം മാറത്തഹള്ളിയിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. ദൊഡ്ഡനഗുഡ്ഡിയിലെ വളവിൽവെച്ച് മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ബി.എം.ടി.സി വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാടെ തകർന്നു.
ഇൗജിപുരയിലെ രമേശ് ടൂർസ് ആൻഡ് ട്രാവൽസിൽ ജീവനക്കാരനാണ് ജോസഫ് മോറിസ്. മകൻ ലെവിൻ ജോസഫ് നേരത്തെ ദുബൈയിലാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ ബംഗളൂരുവിലെത്തി ഇന്ദിരനഗറിൽ താൽക്കാലിക ജോലി നോക്കുകയായിരുന്നു. ദുബൈയിലേക്ക് തിരിച്ചുപോവാനുള്ള ശ്രമത്തിനിടെയാണ് മരണം അപകട രൂപത്തിലെത്തിയത്. സംസ്കാര ചടങ്ങിൽ പെങ്കടുക്കാനായാണ് കഴിഞ്ഞ ദിവസം റീന ബ്രിേട്ടാ മുംബൈയിൽനിന്ന് ബംഗളൂരുവിലെത്തിയത്. പരിക്കേറ്റ ഷീജ സെൻറ് ജോൺസ് മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാരിയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വൈദേഹി മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബംഗളൂരുവിൽത്തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.