ബംഗളൂരു: ബംഗളൂരുവിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചിട്ടു. 32 കാരനായ ഡോക് ടർക്കാണ് കോവിഡ് കണ്ടെത്തിയത്. ആശുപത്രിയിലെ പനി വാർഡിൽ ഡോക്ടർ േജാലി ചെയ്തിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ച രോഗിയിൽനിന്നും ഇൗ സമയത്താണ് രോഗം പകർന്നതെന്ന് കരുതുന്നു. 15 ദിവസത്തേക്കാണ് ആശുപത്രി അടച്ചിട്ടത്.
ബംഗളൂരുവിൽ ഡോക്ടർ ഉൾപ്പെടെ ഏഴുപേർക്കാണ് ശനിയാഴ്ച കോവിഡ് കണ്ടെത്തിയത്. ഇതോടെ കർണാടകയിലെ രോഗബാധിതരുടെ എണ്ണം 214 ആയി ഉയർന്നു.
ഡോക്ടറുമായി പ്രൈമറി കോണ്ടാക്ടറിൽ വന്ന10 സ്റ്റാഫ് മെമ്പർമാരെ ക്വാറൻറീൻ ചെയ്തു. കർണാടകയിൽ രണ്ടാമത്തെ ഡോക്ടർക്കാണ് കോവിഡ് ബാധ കണ്ടെത്തുന്നത്. നേരത്തേ കലബുറഗിയിലെ 63 കാരനായ ഡോക്ടർക്ക് കോവിഡ് കണ്ടെത്തിയിരുന്നു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.