'ചട്ടിത്തൊപ്പി'യിട്ട് സ്കൂട്ടറിലെത്തിയ പൊലീസുകാരന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

ബംഗളൂരുവിലെ ആർ.ടി നഗറിൽ ശരിയായ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരന് ട്രാഫിക് പൊലീസിന്റെ പിഴ. പകുതി മാത്രമുള്ള തൊപ്പി ഹെൽ​മറ്റ് ധരിച്ച് ഗിയർലെസ് സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് നഗരത്തിൽ നിരോധിച്ചതാണ്. ആർ.ടി നഗർ ​ട്രാഫിക് പൊലീസ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

'ഗുഡ് ഈവനിങ് സർ, പൊലീസുകാരനെതിരെ ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, താങ്ക്യു' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നിയമലംഘനം നടത്തിയവരുടെ മുഖം നോക്കാതെ നടപടി എടുത്ത ട്രാഫിക് പൊലീസിനെ നിരവധി പേർ അഭിനന്ദിക്കുന്നുണ്ട്. അപ്പോഴും ചിലർ ഇത് ഫോട്ടോക്ക് വേണ്ടി എടുത്തതാണോ എന്ന സംശയവും പങ്കുവെക്കുന്നു.

ചിരിക്കുകയും കാമറക്ക് പോസ് ചെയ്യുകയും ചെയ്യുന്നതിനാൽ ഇത് ഫോട്ടോ ഷൂട്ട് മാത്രമാണ് യാഥാർഥമല്ലെന്നാണ് ചിലർ പറയുന്നത്. നിരവധി പൊലീസുകാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോഴും ട്രാഫിക് പൊലീസുകാർ നോക്കി നിൽക്കാറുണ്ടെന്നും ഇത് പബ്ലിസിറ്റി സ്റ്റൻഡാണെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പറയുന്നു. 

Tags:    
News Summary - Bengaluru Traffic Policeman Fines Another Cop For Wearing Wrong Helmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.