ബസ്​ ട്രക്കിൽ ഇടിച്ച് എട്ട് പേർക്ക് പരിക്ക്​ - VIDEO

ദാദർ: മുംബൈ ദാദറിൽ ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ബസ് ട്രക്കിന്​ പിന്നിൽ ഇടിച്ച് അഞ്ച് പേർക്ക്​ ഗുരുതര പരിക്കേറ്റു. മൂന്ന് സ്​ത്രീ യാത്രക്കാരും ബസ്​ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എട്ട് പേർക്കാണ്​ പരിക്കേറ്റത്​.

ബുധനാഴ്ച രാവിലെ മരോലിൽ നിന്ന് തെക്കൻ മുംബൈയിലെ പൈധോണിയിലേക്ക് പോകുകയായിരുന്ന റൂട്ട് നമ്പർ 22ലെ ബസാണ്​ അപകടത്തിൽപെട്ടത്​. രാവിലെ 7.15 ഓടെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിലെ ട്രാഫിക് സിഗ്നലിന്​ സമീപമായിരുന്നു അപകടം.


അതിവേഗത്തിൽ വന്ന ബസ് ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. ​ൈഡ്രവറുടെ ഭാഗമാണ്​ ഇടിച്ചത്​. ഇടിയുടെ ആഘാതത്തിൽ വാതിലിന്​ സമീപം നിന്നിരുന്ന യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീഴുന്നത്​ സിസിടിവി ദൃശ്യത്തിൽ കാണാം. മറ്റ് യാത്രക്കാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പരിക്കേറ്റ എട്ട് യാത്രക്കാരെയും സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു​പേരുടെ പരിക്ക്​ സാരമുള്ളതല്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - BEST's Tejaswini bus met with an accident at Dadar, 8 people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.