ഹൈദരാബാദ്: കുട്ടികളിലെ വാക്സിൻ പരീക്ഷണം ജൂണിൽ തുടങ്ങിയേക്കുമെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതർ വ്യക്തമാക്കി.
കോവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നൽകിയിരുന്നു. ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയിരുന്നത്.
എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. ഐ.സി.എം.ആറിന്‍റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.