"ഭാരതം ഉടൻ തന്നെ ഹിന്ദു രാഷ്ട്രമാകും"; രാമനവമി ഘോഷയാത്രക്കിടെ വിദ്വേഷ ഗാനവുമായി ബി.ജെ.പി എം.എൽ.എ

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്കിടെ വിവാദ ഗാനവുമായി ബി.ജെ.പി എം.എൽ.എ ടി.രാജ സിങ്. ഭാരതം ഉടൻ തന്നെ ഹിന്ദു രാജ്യമാകുമെന്നും മഥുരയും കാശിയും വൃത്തിയാക്കാൻ യോഗി ആദിത്യനാഥ് ബുൾഡോസർ കൊണ്ടുവരുമെന്നുമായിരുന്നു ഗാനത്തിന്‍റെ വരികൾ. ഭഗവാൻ രാമനെ അംഗീകരിക്കാത്തവർ രാജ്യം വിടേണ്ടിവരുമെന്നും ഗാനത്തിൽ പറയുന്നു. ഹൈദരാബാദിൽ ഞായറാഴ്ച നടന്ന രാമ നവമി ഘോഷയാത്രക്കിടെയാണ് ഗോഷമഹൽ എം.എൽ.എ വിവാദ ഗാനവുമായി രംഗത്തെത്തിയത്.

സംഭവത്തിൽ കേസെടുക്കണമെന്ന് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്‍റെ സഹായത്തോടെ ഹിന്ദുത്വവാദികൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വർഗീയ കലാപങ്ങൾ നടത്തിവരികയാണ്. രാജസ്ഥാനിലെ കരൗലി, ഗുജറാത്തിലെ ഖംബത, ഹിമ്മത് നഗർ, മധ്യപ്രദേശിലെ ഖാർഗോൺ, കർണാടകയിലെ കൽബുർഗി, റായ്ച്ചൂർ, കോലാർ, ധാർവാഡ്, ബിഹാറിലെ വൈശാലി, മുസാഫർപൂർ, ഉത്തർപ്രദേശിലെ സീതാപൂർ, ഗോവയിലെ ഇസ്ലാംപുര എന്നിവടങ്ങളിലടക്കം വംശീയമായ നിരവധി കലാപങ്ങളാണ് ഹിന്ദുത്വവാദികൾ നടത്തുന്നത്.

രാമ നവമി യാത്ര രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നതിന്‍റെ ഉദ്ദേശം പോലും മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ സംഘടിപ്പിക്കുന്നതിനാണെന്നും ഉവൈസി പറഞ്ഞു.

Tags:    
News Summary - bharat will soon be hindu rashtra- sings bjp mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.