ന്യൂഡൽഹി: തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ ജാതി സംവരണം നൽകുന്നതിനെ എതിർക്കുന്ന വിഭാഗം പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാറുകൾക്ക് കർശന നിർദേശം നൽകി. ജില്ലാ മജിസ്ട്രേറ്റുമാരും എസ്.പിമാരുമായിരിക്കും അവരുടെ അധികാരപരിധിയിലെ ഏത് അക്രമത്തിനും ഉത്തരവാദികളെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. ഏപ്രിൽ രണ്ടിന് നടന്ന ഭാരത് ബന്ദിൽ വ്യാപക അക്രമം ഉണ്ടാവുകയും 12ഒാളം പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര മുന്നറിയിപ്പ്. പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ലഘൂകരിക്കുന്ന വിധം സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു ഏപ്രിൽ രണ്ടിന് നടന്ന ഭാരത് ബന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.