ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ ഓഫിസ് ഉണ്ടോയെന്ന് പരി ശോധിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി അഡീഷനൽ സെഷൻസ് കോടതി പൊലീസിന് നിർദേശം നൽ കി. കഴിഞ്ഞമാസം 20ന് ജമാ മസ്ജിദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത ്തിെൻറ പേരിൽ അറസ്റ്റിലായ ആസാദ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി നൽകിയ അപേക്ഷ പരിഗ ണിക്കവെയാണ് കോടതി നിർദേശിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫിസായാണോ ആസാദിെൻറ ഓഫിസ് പ്രവർത്തിക്കുന്നതെന്ന വിവരം തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് തേടി 21ന് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
പൊലീസിെൻറ അനുമതിയില്ലാതെ ജമാ മസ്ജിദിൽനിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് ആസാദിനു മേൽ ചുമത്തിയിരിക്കുന്ന കുറ്റം. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്നും ഡൽഹി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ധർണയും മറ്റും സംഘടിപ്പിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഫത്തേപുർ പൊലീസ് സ്റ്റേഷനിൽ എല്ലാ ശനിയാഴ്ചയുമെത്തി ഒപ്പിടണമെന്നും വ്യവസ്ഥയിലുണ്ട്. എന്നാൽ, ‘എയിംസി’ൽ ചികിത്സയിൽ കഴിയുന്ന ആസാദിന് ഈ വ്യവസ്ഥ പാലിക്കാനാവില്ലെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാവപ്പെട്ടവർക്കിടയിൽ പ്രവർത്തിക്കുന്ന ആസാദ് എല്ലാ ആഴ്ചയും ഡൽഹിയിൽ ഭീം ആർമി ഏകതാ മിഷെൻറ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഇൗ ആവശ്യത്തിന് രാജ്യം മുഴുവൻ സഞ്ചരിക്കാറുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.