വളർത്തുനായ ചത്തു; ചികിത്സപ്പിഴവ് ആരോപിച്ച് ഡോക്ടർക്കെതിരെ കേസ്

ഭുവനേശ്വർ: വളർത്തുനായയുടെ ചത്തതിൽ ചികിത്സപിഴവ് ആരോപിച്ച് ഡോക്ടർക്കെതിരെ കേസ്. ഗഞ്ചം ജില്ലയിലെ ജിലുണ്ടി ഗ്രാമത്തിലാണ് സംഭവം. ഡുഗു എന്ന് പേരുള്ള വളർത്തുനായ ചത്തതിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്. അഞ്ച് വർഷമായി ഗ്രാമത്തിലെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നായയാണ് ചത്തത്.

കഴിഞ്ഞയാഴ്ചയാണ് നായക്ക് അസുഖം ബാധിച്ചത്. തുടർന്ന് ഇവർ സമീപത്തെ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ച് വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തി മണിക്കൂറുകൾക്കകം നായ ചത്തുവെന്നാണ് കുടുംബത്തി​ന്റെ ആരോപണം.

നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് ദിവസമായിട്ടും ഇത് നടക്കാത്തതിനെ തുടർന്ന് ജഡം സംസ്കരിക്കുകയായിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് എസ്.പിക്ക് ഉൾപ്പടെ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തത്.

Tags:    
News Summary - Bhubaneswar: Family Alleges Negligence in Treatment, Lodges FIR Against Doctor After Pet Dog Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.