പാറ്റ്ന: സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മൂന്നാം നാൾ നിതീഷ്കുമാർ മന്ത്രിസഭയിൽ നിന്ന് ആദ്യ രാജി. വിദ്യാഭ്യാസ മന്ത്രി മേവലാൽ ചൗധരിക്കാണ് അഴിമതിയാരോപണത്തെ തുടർന്ന് രാജിവെച്ചൊഴിയേണ്ടി വന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയും പ്രധാന പ്രതിപക്ഷ പാർട്ടിയുമായ ആർ.ജെ.ഡി മന്ത്രിക്കെതിരായ കേസുയർത്തി പ്രതിഷേധം തുടങ്ങിയതാണ് രാജിയിൽ കലാശിച്ചത്. നേരിയ ഭൂരിപക്ഷം കൊണ്ട് ഭരണം കയ്യാളുന്ന നിതീഷ് കുമാറിന് തിരിച്ചടിയാണ് മന്ത്രിയുടെ രാജി.
ജെ.ഡി.യു എം.എൽ.എ ആയിരുന്ന മേവലാൽ ചൗധരിക്കെതിരെ ഭഗൽപൂർ കാർഷിക സർവകലാശാലയിലെ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 2017 ൽ ബി.ജെ.പിയാണ് ആരോപണങ്ങൾ ഉയർത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നു ബി.ജെ.പി. ആരോപണങ്ങളെ തുടർന്ന് ചൗധരിയെ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യുകയും ഗവർണറുടെ അനുമതിയോടെ കേസെടുക്കുകയും ചെയ്തു. ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ പിന്നീട് മാറുകയും കേസിൽ തുടർ നടപടികൾ നിലക്കുകയും ചെയ്തു.
രാഷ്ട്രീയ സമവാക്യങ്ങൾ മാറിയപ്പോൾ കോൾഡ് സ്റ്റോറേജിലേക്ക് േപായ കേസാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഇപ്പോൾ വലിച്ചു പുറത്തിട്ടത്. കേസിൽ ആരോപണം ഉന്നയിച്ച ബി.ജെ.പി കൂടി ചേർന്നാണ് ഇപ്പോൾ ബീഹാറിൽ സർക്കാർ ഉണ്ടാക്കിയിരിക്കുന്നത് എന്നതിനാൽ അടിയന്തര നടപടിക്ക് ഭരണപക്ഷം നിർബന്ധിതമാകുകയായിരുന്നു.
മൂന്നാം നാൾ മന്ത്രിസഭയിൽ നിന്ന് ആദ്യ രാജി സാധ്യമാക്കിയത് ആർ.ജെ.ഡിയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. നേരിയ ഭൂരിപക്ഷവുമായി സർക്കാറുണ്ടാക്കിയ നിതീഷ് കുമാറിെൻറ നാലാംമൂഴം വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നതിെൻറ
കൃത്യമായ സൂചനയാണിത്. അഴിമെതിക്കെതിരെ ശക്തമായി ശബ്ദമുയർത്താനുള്ള ജനസമ്മതിയാണ് തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് കിട്ടിയത് എന്ന തേജസ്വി യാദവിെൻറ പ്രസ്താവനയും ബീഹാറിൽ വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.