സീമാഞ്ചലിൽ ഉവൈസിയുടെ പടയോ​ട്ടം

ഉ​വൈ​സി​യു​ടെ കൈ​യും കാ​ലും വെ​ട്ടി​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക​യ​ക്കും എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യെ വേ​ദി​യി​ലി​രു​ത്തി അ​മോ​റി​ലെ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി അ​ബ്​​ദു​ൽ ജ​ലീ​ൽ മ​സ്​​താ​െൻറ ഭീ​ഷ​ണി. താ​ൻ കു​ത്ത​ക​യാ​ക്കി വെ​ച്ച സീ​മാ​ഞ്ച​ൽ മ​ണ്ഡ​ല​ത്തി​ൽ വ​ന്ന്​ ക​ളി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദി​ലെ ഉ​വൈ​സി ആ​രാ​ണെ​ന്ന ധി​ക്കാ​രം ക​ല​ർ​ന്ന വാ​ക്കു​ക​ൾ.

ആ ​ഭീ​ഷ​ണി​ അ​വി​ടു​ന്ന​ങ്ങോ​ട്ട്​ അ​വ​സാ​ന ഘ​ട്ട​ത്തി​ലു​ട​നീ​ളം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി ഒ​രേ സ​മ​യം സ​ഹ​താ​പ​ത​രം​ഗ​വും കോ​ൺ​ഗ്ര​സി​നോ​ടു​ള്ള രോ​ഷ​വും വോ​ട്ടാ​ക്കി മാ​റ്റു​ന്ന ഉ​വൈ​സി​യെ​യാ​ണ്​ സീ​മാ​ഞ്ച​ൽ ക​ണ്ട​ത്. സി.​എ.​എ​യെ​യും എ​ൻ.​ആ​ർ.​സി​യെ​യും മ​ര​ണം വ​രെ എ​തി​ർ​ക്കാ​ൻ ആ​ര്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ലും മ​ര​ണം വ​രെ താ​ൻ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന്​ കൂ​ടി പ​റ​ഞ്ഞ​തോ​ടെ ബി.​ജെ.​പി​യു​ടെ ബി ​ടീ​മെ​ന്ന ആ​ക്ഷേ​പ വാ​ക്കു​ക​ൾ​ക്കി​ട​യി​ലും ത​ന്നെ സ​ഖ്യ​ത്തോ​ട്​ അ​ടു​പ്പി​ക്കാ​ത്ത മ​ഹാ​സ​ഖ്യ​ത്തി​െൻറ വോ​ട്ടു​ബാ​ങ്കും കൊ​ണ്ട്​ ഉ​വൈ​സി ​ശ്ര​ദ്ധേ​യ​സാ​ന്നി​ധ്യ​മാ​യി. ഉ​വൈ​സി​യു​ടെ കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന്​ പ​റ​ഞ്ഞ മ​സ്​​താ​ൻ അ​മോ​റി​ലെ വോ​​ട്ടെ​ണ്ണ​ലി​ൽ ഒ​രി​ക്ക​ൽ പോ​ലും ആ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​െൻറ അ​ഖ്​​ത​റു​ൽ ഇൗ​മാ​െൻറ നാ​ല​യ​ല​ത്തെ​ത്തി​യി​ല്ല. 51,997 വോ​ട്ടി​ന്​ 2005ൽ ​മ​സ്​​താ​ൻ ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ അ​വ​സാ​ന പ്ര​വ​ണ​ത​ക​ള​റി​യു​േ​മ്പാ​ഴും എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ കാ​ൽ ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക്​ അ​ഖ്​​ത​റു​ൽ ഈ​മാ​ൻ മു​ന്നി​ട്ടു​നി​ന്നു. മ​സ്​​താ​നാ​ക​​ട്ടെ കെ​ട്ടി​വെ​ച്ച പ​ണം കി​ട്ടാ​ൻ വി​യ​ർ​ക്കു​ക​യാ​ണ്.

ആ ​സ​മ​യം എ.​ഐ.​എം.​ഐ.​എം സ്​​ഥാ​നാ​ർ​ഥി എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യ കൊ​ച്ചാ​ധാ​മ​നി​ലും കാ​ൽ ല​ക്ഷ​ത്തി​ലേ​റെ ലീ​ഡ്​ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ്​ ഇ​സ്​​ഹ​ർ ആസ്​​ഫി നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​ൻ.​ഡി.​എ​യു​ടെ സി​റ്റി​ങ്​ എം.​എ​ൽ.​എ മു​ജാ​ഹി​ദ്​ ആ​ല​ത്തെ പി​ന്നി​ലാ​ക്കി​യ ഈ ​മ​ണ്ഡ​ല​ത്തി​ലും രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ളി​െൻറ മു​ഹ​മ്മ​ദ്​ ശാ​ഹി​ദ്​ ആ​ലം 10,000 വോ​ട്ട്​ കി​ട്ടാ​ൻ പാ​ടു​പെ​ട്ടു.

ബി.​​ജെ.​പി​യെ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ ത​ള്ളി മ​ജ്​​ലി​സ്​ ആ​ധി​പ​ത്യ​മു​റ​പ്പി​ച്ച ജോ​കി​ഹാ​ട്ടി​ൽ ആ​ർ.​ജെ.​ഡി​യേ​ക്കാ​ൾ വ്യ​ക്ത​മാ​യ ലീ​ഡ്​ നേ​ടി. ബൈ​സി​യി​ലും മ​ജ്​​ലി​സി​െൻറ സ​യ്യി​ദ്​ റു​ക്​​നു​ദ്ദീ​ൻ അ​ഹ്​​മ​ദ്​ അ​വ​സാ​ന പ്ര​ണ​ത​ക​ളി​ലും നേ​രി​യ മാ​ർ​ജി​ന്​ മു​ന്നി​ലാ​ണ്.

അ​വ​സാ​ന ഘ​ട്ട വോ​​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ​സും ഉ​വൈ​സി​യും ത​മ്മി​ലാ​ണ്​ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പോ​ര്. കൊ​ട്ടി​ക്ക​ലാ​ശ ദി​വ​സം കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ര​ൺ​ദീ​പ്​ സു​ർ​ജേ​വാ​ല ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യും ഉ​വൈ​സി​ക്കെ​തി​രാ​യി​രു​ന്നു. 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കി​ഷ​ൻ​ഗ​ഞ്ചി​ലെ കോ​ൺ​ഗ്ര​സ്​ കോ​ട്ട ഭേ​ദി​ച്ച്​ മ​ജ്​​ലി​സ്​ നേ​ടി​യ ജ​യ​മാ​ണ്​ മു​സ്​​ലിം വോ​ട്ടു​ക​ളി​ൽ ഉ​വൈ​സി ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ത്തി​ന്​ ബ​ദ​ൽ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​​നെ പ്രേ​രി​പ്പി​ച്ച​ത്. അ​തി​നാ​യി ഉ​വൈ​സി​യു​ടെ ത​ന്ത്ര​ങ്ങ​ൾ അ​റി​യു​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​വി​െ​ന സീ​മാ​ഞ്ച​ലി​ൽ ക്യാ​മ്പ്​ ചെ​യ്യി​ച്ചു. ഈ ​കോ​ൺ​ഗ്ര​സ്​-​ഉ​വൈ​സി പോ​രി​ൽ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ ബി.​ജെ.​പി ഒ​രു വി​ഷ​യ​മേ അ​ല്ലാ​താ​യ​തി​െൻറ പ്ര​തി​ഫ​ല​ന​ങ്ങ​ൾ ബാ​ക്കി ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും ക​ണ്ടു. ഇ​തി​ൽ കി​ഷ​ൻ​ഗ​ഞ്ചി​ൽ ​ മേ​ൽ​ക്കോ​യ്​​മ കാ​ണി​ക്കാ​നാ​യ​തി​ൽ കോ​ൺ​ഗ്ര​സി​ന്​ ആ​ശ്വ​സി​ക്കാം.

പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി –മ​ജ്​​ലി​സ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​വി​ഴു​ങ്ങി​ക​ൾ എ​ന്ന് ത​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കു​ള്ള ത​ക​ർ​പ്പ​ൻ മ​റു​പ​ടി​യാ​ണ് ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​മെ​ന്ന് ആ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ. ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തെ തൂ​ക്ക് അ​സം​ബ്ലി വ​ന്നാ​ൽ അ​ഞ്ച് മ​ജ്​​ലി​സ് അം​ഗ​ങ്ങ​ൾ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കും എ​ന്ന​ത് പാ​ർ​ട്ടി മേ​ധാ​വി അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി തീ​രു​മാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ വ​ക്താ​വ് ആ​സിം വ​ഖാ​ർ പ്ര​തി​ക​രി​ച്ചു. ബി.െ​ജ.​പി​ക്കെ​തി​രെ​യും രാ​ഷ്​​ട്ര​ത്തി​നു വേ​ണ്ടി​യും ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​യ​തി​നാ​ൽ എ​ൻ.​ഡി.​എ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​യു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.