ഭാര്യയാണെന്ന് അംഗീകരിക്കാത്തതിൽ ഭർത്താവിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഭാര്യ. ബിഹാറിലെ ദർഭംഗ മെഡിക്കൽ കോളജിലെ ഡോക്ടറായ രേണു പ്രഭയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് സന്തോഷ് കടിഹാർ മെഡിക്കൽ കോളജിലെ ഡോക്ടറാണ്.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിട്ടും ഭർത്താവ് തന്നെ ഭാര്യയായി അംഗീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഇവർ പറഞ്ഞു. ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും, അതിനാലാണ് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നും രേണു ആരോപിച്ചു. സംഭവത്തിൽ കൊൽക്കത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ മഹിളാ വികാസ് മഞ്ച് ഇടപെട്ടു. നിരവധി സാമൂഹിക പ്രവർത്തകരും യുവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ഇരുവരെയും അനുരഞ്ജിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഭർത്താവ് സന്തോഷ് വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മനപ്പൂർവ്വമായ അവഗണനക്കും അവിശ്വാസത്തിനും സന്തോഷിനെതിരെ നിയമനടപടി എടുക്കണമെന്ന് രേണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.