രാജ്യത്തെ മുസ്​ലിംകൾ സുരക്ഷിതർ; അൻസാരിക്കെതിരെ വെങ്കയ്യ നാ​യി​ഡു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ൽ അ​ര​ക്ഷി​ത​ബോ​ധ​വും അ​സ്വ​സ്​​ഥ​ത​യു​മു​ണ്ടെ​ന്ന ഉ​പ​രാ​ഷ്​​​ട്ര​പ​തി ഹാ​മി​ദ്​ അ​ൻ​സാ​രി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നെ​തി​രെ നി​യു​ക്​​ത ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ഉ​പ​രാ​ഷ്​​​ട്ര​പ​തി​പ​ദ​ത്തി​ൽ നി​ന്ന്​ പ​ടി​യി​റ​ങ്ങു​ന്ന നാ​ളി​ൽ രാ​ജ്യ​സ​ഭ ടി.​വി​യി​ൽ ക​ര​ൺ ഥാ​പ്പ​റു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ, രാ​ജ്യ​ത്തെ അ​സ​ഹി​ഷ്​​ണു​ത താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്വീ​കാ​ര്യ​ത​യു​ടെ അ​ന്ത​രീ​ക്ഷം ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ഹാ​മി​ദ്​ അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
 
േമാ​ദി​സ​ർ​ക്കാ​റി​ന്​ ആ​ഘാ​ത​മാ​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വെ​ങ്ക​യ്യ നാ​യി​ഡു ത​ന്നെ രം​ഗ​ത്തി​റ​ങ്ങി. ചി​ല​യാ​ളു​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​ണെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ന്നും അ​തൊ​രു രാ​ഷ്​​ട്രീ​യ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും നാ​യി​ഡു പ്ര​തി​ക​രി​ച്ചു. മൊ​ത്തം ലോ​ക​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​രാ​ണ്. അ​വ​ർ​ക്ക്​ അ​വ​രു​ടെ വി​ഹി​തം കി​ട്ടു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സ​മൂ​ഹ​മാ​ണ്​ ലോ​ക​ത്ത്​ കൂ​ടു​ത​ൽ സ​ഹി​ഷ്​​ണു​ത​യു​ള്ള​വ​രെ​ന്നും സ​ഹി​ഷ്​​ണു​ത കൊ​ണ്ടാ​ണ്​ ജ​നാ​ധി​പ​ത്യം ഇ​ത്ര വി​ജ​യി​ച്ച​തെ​ന്നും ​നാ​യി​ഡു പ​റ​ഞ്ഞു. ആ​രോ​ടും പ്രീ​ണ​ന​മി​ല്ല, എ​ല്ലാ​വ​ർ​ക്കും നീ​തി എ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

ഇ​ന്ത്യ​യോ​ടു​ള്ള സ്​​നേ​ഹ​ത്തി​​െൻറ പേ​രി​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്​ അ​സ്വ​സ്​​ഥ​മാ​ക്കു​ന്ന ചി​ന്ത​യാ​ണെ​ന്ന്​ ര​ണ്ടു​ത​വ​ണ ഉ​പ​രാ​ഷ്​​​ട്ര​പ​തി പ​ദ​ത്തി​ലി​രു​ന്ന ഹാ​മി​ദ്​ അ​ൻ​സാ​രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​​ന്ത്രി​യെ ഇൗ ​വി​ഷ​യം ധ​രി​പ്പി​ച്ചി​രു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞ അ​ൻ​സാ​രി അ​ത്​ പ​ക്ഷേ, ശേ​ഷാ​ധി​കാ​ര​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന്​ തു​ട​ർ​ന്നു. കേ​​ന്ദ്ര​മ​ന്ത്രി​മാ​രോ​ടും ഇൗ ​വി​ഷ​യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ന​ൽ​കി​യ മ​റു​പ​ടി  എ​ന്താ​ണെ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ആ ​വി​ശ​ദീ​ക​ര​ണം നി​ങ്ങ​ൾ സ്വീ​ക​രി​ക്കു​മോ, അ​തി​​െൻറ യു​ക്​​തി അം​ഗീ​ക​രി​ക്കു​മോ എ​ന്നു​ള്ള​ത്​ തീ​ർ​പ്പു​ക​ൽ​പ്പി​ക്കേ​ണ്ട കാ​ര്യ​മാ​ണ്​ എ​ന്നാ​യി​രു​ന്നു അ​ൻ​സാ​രി​യു​ടെ മ​റു​പ​ടി. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​വ​ർ​ക്കി​ട​യി​ൽ അ​ര​ക്ഷി​ത​ബോ​ധ​വും അ​സ്വ​സ്​​ഥ​ത​യു​മു​ണ്ടെ​ന്നും രാ​ജ്യ​​ത്തി​​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന്​  ഇ​ത്​ കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നും അ​േ​ദ്ദ​ഹം മ​റു​പ​ടി ന​ൽ​കി. 

Tags:    
News Summary - BJP against Hamid Ansari's Interview -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.