ചെന്നൈ: എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതിന് മുന്നോടിയായി അണ്ണാ ഡി.എം.കെ അമ്മാ, പുരട്ചി തൈലവി അമ്മാ, ടി.ടി.വി. ദിനകരൻ തുടങ്ങി ഭിന്നിച്ചുനിൽക്കുന്ന മൂന്ന് വിഭാഗങ്ങളുടെയും നേതൃയോഗം ചെന്നൈയിൽ നടന്നു. അമ്മാ പക്ഷം മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിൽ പാർട്ടിആസ്ഥാനത്തുചേർന്നു. പാർട്ടിയിൽ ഉടൻ ലയനം ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ െപാള്ളാച്ചി ജയരാമൻ പറഞ്ഞു. അതേസമയം വിമതനേതാവ് ഒ. പന്നീർ സെൽവത്തിെൻറ അധ്യക്ഷതയിൽ പുരട്ചി തൈലവി അമ്മാ വിഭാഗം എം.എൽ.എമാരുടെയും യോഗം നടന്നു. പന്നീർ സെൽവത്തെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്നതിനും വക്താവ് മാഫോയ് കെ. പാണ്ഡ്യരാജന് പളനിസാമി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം തിരികെനൽകുന്നതിനും രഹസ്യ ധാരണയിൽ എത്തിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.