വഡോദര: ഗുജറാത്തിലെ വഡോദരയിൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരുടെയും റാലിക്കിടെയാണ് സംഭവം.
പ്രവർത്തകർ പരസ്പരം വടികൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസും ബി.ജെ.പിയും പ്രേത്യകം റാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ ഇരു പാർട്ടിക്കാരും ഒരു റോഡിൽ മുഖാമുഖെമത്തി. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഏറ്റമുട്ടൽ രൂക്ഷമായതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
ഗുജറാത്തിലെ ആറുനഗരങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ജാംനഗർ, ഭാവ്നഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് അടുത്തതോടെ ഇരുപാർട്ടികളുടെയും പ്രചരണ പരിപാടികൾ ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.