ബംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിനെതിരെ കർണാടക ബി.ജെ.പി. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയനാട്ടിലെ ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിന് തിങ്കളാഴ്ചയാണ് കർണാടക വനം മന്ത്രി ബി.ഈശ്വർ ഖന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ ആക്രമിച്ചത്.
രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽ നിന്ന് മരിച്ച ഒരാൾക്ക് സംസ്ഥാന ഫണ്ടായ 15 ലക്ഷം രൂപ നിയമവിരുദ്ധമായാണ് അനുവദിച്ചത്. കർണാടകയിൽ നിന്നുള്ള ആനയെ കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്.
കോൺഗ്രസ് ഹൈകമാൻഡിൻ്റെ അത്യാഗ്രഹം തീർക്കാൻ കർണാടക നികുതിദായകരുടെ പണം അധാർമ്മികമായി കൊള്ളയടിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂട്ടരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.