പരാജയം അംഗീകരിച്ച് ബി.ജെ.പി; ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം അംഗീകരിച്ച് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. രാജ്യതലസ്ഥാന ത്ത് ക്രിയാത്മക പ്രതിപക്ഷമായി പാർട്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജനങ്ങളുടെ വിധിയെഴു ത്ത് മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ട് ഡൽഹിയിലെ ക്രിയാത്മക പ്രതിപക്ഷമായി ബി.ജെ.പി പ്രവർത്തിക്കും. സംസ്ഥാനത്തിന്‍റെ വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടും. ആം ആദ്മി പാർട്ടി സർക്കാറിന് ഡൽഹിയെ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ആം ആദ്മി വിജയത്തെ അഭിനന്ദിച്ചു. ഡൽഹിയിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. പാർട്ടി പ്രവർത്തകർക്കും നന്ദി. അരവിന്ദ് കെജരിവാളിന് അഭിനന്ദനങ്ങൾ -മനോജ് തിവാരി ട്വീറ്റിൽ പറഞ്ഞു.

Tags:    
News Summary - BJP concedes defeat, says will play role of constructive opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.