ഇ.പി.എഫ് പെൻഷൻ ഇനി ഏത് ബാങ്കിൽനിന്നും പിൻവലിക്കാം

ന്യൂഡൽഹി: ഇ.പി.എഫ്.ഒ പെൻഷൻകാർക്ക് രാജ്യത്തെ ഏത് ബാങ്കിൽനിന്നും പണം പിൻവലിക്കാവുന്ന സൗകര്യത്തോടെ കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം (സി.പി.പി.എസ്) സജ്ജമായി. 68 ലക്ഷത്തോളം പെൻഷൻകാർക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

നിലവിൽ ഓരോ സോണൽ/ മേഖലാ ഓഫിസും മൂന്നോ നാലോ ബാങ്കുകളുമായി മാത്രം ബന്ധിപ്പിച്ചാണ് പെൻഷൻ വിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. ഇനിമുതൽ നിശ്ചിത ബാങ്കിൽനിന്ന് മാത്രം പെൻഷൻ തുക പിൻവലിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. മാത്രമല്ല, പെൻഷൻ ആരംഭിക്കുന്ന സമയത്ത് ബാങ്കിൽ പോയി വെരിഫിക്കേഷൻ നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി. പുതിയ സംവിധാനമനുസരിച്ച് പെൻഷൻ തുക അനുവദിക്കുമ്പോൾ തന്നെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആകും.

പെൻഷൻ ലഭിക്കുന്നയാൾ മറ്റൊരു സ്ഥലത്തേക്ക് മാറുകയോ ബാങ്ക് ശാഖ മാറ്റുകയോ ചെയ്യുമ്പോൾ അവിടത്തെ മേഖലാ ഓഫിസിലേക്ക് പെൻഷൻ പേമെന്റ് ഓർഡർ മാറ്റേണ്ട ആവശ്യവും ഇനിയില്ല. വിരമിച്ചശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന പെൻഷൻകാർക്ക് ആശ്വാസമാണ് ഈ നടപടി.

Tags:    
News Summary - Pensioners can now withdraw pension from any bank branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT