ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന സുതാര്യമാക്കാനെന്ന പേരിൽ ക ഴിഞ്ഞ മോദിസർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി വൻ തട്ടിപ്പെന്ന് വെളിപ്പെ ടുത്തൽ. തെരഞ്ഞെടുപ്പ് കമീഷനും റിസർവ് ബാങ്കും പദ്ധതിക്ക് എതിരായിരുന്നുവെന്നും ധ ിറുതിപിടിച്ച് നടപ്പാക്കിയത് ഭരണകക്ഷിക്ക് ഏറെ ഗുണംചെയ്തുവെന്നും വിവരാവകാശ രേഖകൾ ഉദ്ധരിച്ച് കോൺഗ്രസ് ആരോപിച്ചു.
ഇലക്ടറൽ ബോണ്ട് പദ്ധതി 2018 ജനുവരി രണ ്ടിനാണ് വിജ്ഞാപനം ചെയ്തത്. കമ്പനികൾക്കും വ്യക്തികൾക്കും ബോണ്ട് വാങ്ങി പാർട്ടികൾക്ക് സംഭാവന ചെയ്യാം. ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ േനടിയിട്ടുള്ള പാർട്ടികൾക്ക് ബോണ്ട് സ്വീകരിക്കാം. തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടികൾക്ക് ഒരു അക്കൗണ്ട് അനുവദിക്കുന്നു. ബോണ്ട് ഇടപാട് മുഴുവൻ ഈ അക്കൗണ്ടിലൂടെ മാത്രം.
റിസർവ് ബാങ്കിെൻറ മുന്നറിയിപ്പും ദേശസുരക്ഷ ആശങ്കകളും തള്ളിയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിക്ക് മോദിസർക്കാർ അനുമതി നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്പണം ബി.ജെ.പി പെട്ടിയിൽ എത്തിക്കാൻ നടപ്പാക്കിയ പദ്ധതിയാണിത്. ഇതുവഴി എത്ര ആയിരം കോടി രൂപ ബി.ജെ.പിക്ക് കിട്ടിയെന്ന് മോദിസർക്കാർ വിശദീകരിക്കണം.
ഇലക്ടറൽ ബോണ്ട് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബോണ്ടിനൊപ്പം, കോർപറേറ്റ് സംഭാവനക്ക് ഏഴര ശതമാനമെന്ന പരിധി സർക്കാർ നീക്കി. പരിധിയില്ലാതെ ബോണ്ട് വാങ്ങി കൈമാറാമെന്ന് വന്നു. ബിനാമി കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ബോണ്ട് വാങ്ങാമെന്ന സ്ഥിതി വന്നു. ധനബിൽ വഴിയാണ് ബോണ്ടിെൻറ നിയമവ്യവസ്ഥകൾ പാർലമെൻറിൽ െകാണ്ടുവന്നത്. ഇതോടെ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അനുമതി ആവശ്യമില്ലെന്നു വന്നു.
ബോണ്ട് വാങ്ങി നൽകുന്നത് ജനങ്ങൾ അറിയേണ്ട; ഏതു പാർട്ടിയെ കമ്പനി സഹായിച്ചു, അതുവഴി കിട്ടിയ സഹായങ്ങൾ എന്താണ് എന്ന് അറിയേണ്ടതില്ലെന്നു വന്നു. ആരുടെയും വിദ്വേഷം ക്ഷണിച്ചുവരുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട് പാർട്ടികൾക്ക് നൽകുന്ന തുക എത്രയെന്ന് ആരും അറിയരുതെന്നാണ് കോർപറേറ്റുകൾ ആഗ്രഹിക്കുന്നതെന്ന് ബോണ്ടിനെ ന്യായീകരിച്ച് അന്നെത്ത ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാദിച്ചു.
എന്നാൽ, 95 ശതമാനം പണവും ബി.ജെ.പിക്കാണ് കിട്ടിയത്. മറ്റുള്ള പാർട്ടികൾക്ക് കിട്ടിയത് നാമമാത്രം. പേടിയായിരുന്നു ഇതിനു കാരണം. സ്റ്റേറ്റ് ബാങ്കാണ് ബോണ്ട് ഇറക്കുന്നത്. അവരും ബോണ്ട് വാങ്ങിയവരും ആദായനികുതി അധികൃതരുമാണ് ഇടപാട് വിവരങ്ങൾ അറിയുക. സ്റ്റേറ്റ് ബാങ്കിനെയും ആദായനികുതി വകുപ്പിനെയും സർക്കാറാണ് നിയന്ത്രിക്കുന്നത്. അന്വേഷണ ഏജൻസികൾ വഴി ഭീഷണിപ്പെടുത്തിയും മറ്റും കോർപറേറ്റുകളിൽനിന്ന് ബോണ്ട് വഴി വൻതോതിൽ ധനസമാഹരണം ബി.ജെ.പി നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.